ഹ്രസ്വ ചലച്ചിത്ര മേള

Wednesday 05 November 2025 12:08 AM IST

കൊല്ലം: ഋഷികേശ് ആർട്ട് ഗ്യാലറി രണ്ടുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഋഷികേശ് ആർട്ട് ഗാലറിയിൽ ഏകദിന ഹ്രസ്വ ചച്ചിത്രമേളയും കലാ സംഗമവും നടക്കും. ചിന്തകനും എഴുത്തുകാരനുമായ ആർ.അനിരുദ്ധൻ കലാപൂർണിമ ഉദ്ഘാടനം ചെയ്യും. കലാ-സാംസ്‌കാരിക-സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 12 പേർ സംസാരിക്കും. ഋഷികേശ് ആർട്ട് ഗ്യാലറിയിൽ നിന്ന് ചിത്രങ്ങൾ വിലക്ക് വാങ്ങി സമൂഹത്തിന് മാതൃക കാട്ടിയ വ്യക്തികളിൽ നിന്ന് 12 പേരെ തിരഞ്ഞെടുത്ത് ആദരിക്കും 14 ഹ്രസ്വ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് 7ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്. കലാ - സാംസ്കാരിക രംഗത്തുള്ള നിരവധി പേർ പങ്കെടുക്കും.