കണ്ണൂരിൽ ആർ.പി.എഫ് ഉദ്യോഗസ്ഥന് മർദ്ദനം
Wednesday 05 November 2025 12:09 AM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടയിൽ ആർ.പി.എഫ് ഉദ്യോഗസ്ഥനെ മുൻ സൈനികൻ മർദ്ദിച്ച് കൈക്ക് പരിക്കേൽപ്പിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിയായ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ പി.ശശിധരന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി മമ്പറം സ്വദേശി ധനേഷിനെ റെയിൽവേ എസ്.ഐ സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തു. തിങ്കൾ രാത്രി 11.45 ഓടെ ലേഡീസ് വിശ്രമ മുറിയുടെ സമീപത്താണ് സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിൽ ഉറങ്ങുകയായിരുന്ന ധനേഷിനെ വിളിച്ചുണർത്തിയതിൽ പ്രകോപിതനായാണ് അക്രമം. മൊബൈൽ ഫോണും പേഴ്സും വീണുകിടക്കുന്നത് കണ്ടാണ് വിളിച്ചുണർത്തിയതെന്നാണ് ആർ.പി.എഫ് ഉദ്യോഗസ്ഥൻ പറയുന്നത്.