ആർ.ബി.ഐ അവബോധ ക്ലാസ്
Wednesday 05 November 2025 12:10 AM IST
കൊല്ലം: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം, മുതിർന്ന പൗരന്മാർക്കായി കൊല്ലത്ത് സുരക്ഷിത ബാങ്കിംഗ് ശീലങ്ങളെക്കുറിച്ച് അവബോധ പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ സൈബർ സുരക്ഷ, സുരക്ഷിത ഡിജിറ്റൽ രീതികൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ വിശദീകരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ആർ.ബി.ഐ തിരുവനന്തപുരം ജനറൽ മാനേജർ പി.കെ.മുഹമ്മദ് സാജിദ്, അസി. ജനറൽ മാനേജർ സാബിത്ത് സലിം എന്നിവർ നേതൃത്വം നൽകി. സൈബർ സെൽ ഉദ്യോഗസ്ഥരായ അരുൺ കുമാറും ഗോപകുമാറും ക്ളാസെടുത്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി.ജീൻ സിംഗ്, എം.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.