പട്ടയ ഭൂമിയിലെ മരങ്ങൾ: സമയം തേടി സർക്കാർ
Wednesday 05 November 2025 12:15 AM IST
കൊച്ചി: പട്ടയഭൂമിയിലെ സംരക്ഷിത ഇനം മരങ്ങൾ രേഖപ്പെടുത്തി നൽകാനുള്ള ചട്ട ഭേദഗതി പ്രാബല്യത്തിലാകുന്നതു വരെ ഭരണതലത്തിൽ ഉത്തരവിറക്കുകയോ പട്ടയം നൽകുന്നത് നിറുത്തിവയ്‌ക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി. എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി നാളെ പരിഗണിക്കാൻ മാറ്റി.
പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള സംരക്ഷിത മരങ്ങളുടെ അവകാശം ഭൂമി പതിച്ചു കിട്ടിയവർക്കു നൽകാനുള്ള ചട്ടഭേദഗതിയും റവന്യൂ വകുപ്പിന്റെ സർക്കുലറും ചോദ്യംചെയ്ത് പാലക്കാട്ടെ 'വൺ എർത്ത് വൺ ലൈഫ്" നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.