നെല്ല് സംഭരണം: ഇന്ന് അടിയന്തരയോഗം
Wednesday 05 November 2025 12:19 AM IST
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ നിന്നു ഭൂരിഭാഗം മില്ലുടമകളും പിന്മാറിയ സാഹചര്യത്തിൽ അടിയന്തര നടപടികൾ ചർച്ച ചെയ്യാൻ ഇന്നു പ്രത്യേക മന്ത്രിതലയോഗം ചേരുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഇതിനു ശേഷം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യവസായ, കൃഷി, സഹകരണ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗവും നടക്കും. ഇതിനകം സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വായ്പയായി അടുത്ത തിങ്കളാഴ്ചക്കകം കർഷകർക്ക് നൽകും.