അടൽബിഹാരി വാജ്പേയ് മന്ദിരം ഉദ്ഘാടനം ചെയ്തു

Wednesday 05 November 2025 12:55 AM IST
പടിയാകുളത്ത് പ്രവ‌ർത്തനം തുടങ്ങിയ അടൽബിഹാരി വാജ്പേയ് മന്ദിരം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഹഡ്കോയുടെ സി.എസ്.ആർ ഫണ്ടിലുൾപ്പെടുത്തി പടിയാകുളത്ത് കൊച്ചി കോർപ്പറേഷൻ നിർമിച്ച അടൽബിഹാരി വാജ്പേയ് മന്ദിരം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി , മുതിർന്ന പൗരർക്കും മറവിരോഗ ബാധിതർക്കുമുള്ള പകൽവീടുകൾ, ക്രഷ്, എ.ഡി. എസ് ഹാൾ, പൊതു ആരോഗ്യ കേന്ദ്രം, ലൈബ്രറി എന്നിവയാണ് കെട്ടിടത്തിൽ പ്രവർ‌ത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്കായി കൂൺ കൃഷി, അലങ്കാര ബാഗ് നിർമാണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കുമെന്ന് ഡിവിഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ. ആൻസിയ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സീന, ജെ. സനിൽ മോൻ, സൂപ്രണ്ടിംഗ് എൻജിനിയർ ഡേവിഡ് ജോൺ ഡി. മോറിസ്, കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു എന്നിവർ പ്രസംഗിച്ചു.