തിരുവനന്തപുരത്തെ വിദ്യാർത്ഥികളെ ആലുവയിൽ കണ്ടെത്തി

Wednesday 05 November 2025 2:10 AM IST

ആലുവ: തിരുവനന്തപുരത്ത് നിന്നു കാണാതായ 16 ഉം 17 ഉം വയസുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ ആലുവ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇവരിൽ പെൺകുട്ടിയെ കാണാതായതിന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മിസിംഗ് കേസ് ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇവരെ കണ്ട് സംശയം തോന്നിയ യാത്രക്കാരൻ ആലുവ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വിവരങ്ങൾ തിരക്കിയപ്പോഴാണ് വീട്ടുകാരോട് പറയാതെ എത്തിയതാണെന്ന് വ്യക്തമായത്. തുടർന്ന് തിരുവന്തപുരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി തന്നെ കന്റോൺമെന്റ് പൊലീസ് എത്തി ഇവരെ കൂട്ടികൊണ്ടുപോയി.