മെഡി.കോളേജ് ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും

Wednesday 05 November 2025 2:17 AM IST

തിരുവനന്തപുരം : ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു. ഇന്ന് ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ചയും ഓരോദിവസം വീതം ഒ.പി ബഹിഷ്കരിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗവും ജനറൽ സെക്രട്ടറി ഡോ.അരവിന്ദും അറിയിച്ചു. ഇന്ന് തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും രാവിലെ 10ന് പ്രതിഷേധ പ്രകടനവും നടത്തും.