അതിദാരിദ്ര്യ നിർമ്മാർജനം: അഭിനന്ദിച്ച് ഐ.എൻ.എൽ
Wednesday 05 November 2025 2:21 AM IST
കൊച്ചി: അതിദാരിദ്ര്യ നിർമ്മാർജനത്തിലൂടെ കേരളം ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസ് ഉയർത്തിയെന്ന് ഐ.എൻ.എൽ ദേശീയ അദ്ധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. ഈ നേട്ടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫ് സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. രണ്ടുദിവസമായി എറണാകുളത്ത് ചേർന്ന ദേശിയ കൗൺസിൽ യോഗം വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ഇടതുമുന്നണിയുമായി സഹകരിക്കും. ഐ.എൻ.എൽ അഖിലേന്ത്യാ കമ്മിറ്റി ഓഫീസ് ഡൽഹിയിൽ സ്ഥാപിക്കും