'തലയിൽ സിസിടിവി, അമ്മയുടെ മുന്നിൽവച്ച് രണ്ടാനച്ഛന് വേണ്ടി ഓറൽ സെക്സ്'; മഞ്ചേരിയിലേത് അതിക്രൂരം

Wednesday 05 November 2025 12:14 PM IST

മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തിൽ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി 180 വർഷത്തെ കഠിന തടവിനാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ഇതോടൊപ്പം 11.75 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും നിർദ്ദേശിച്ചു. മുത്തച്ഛനും മുത്തശിയും കുട്ടിയെ കാണാൻ പൊലീസ് അനുമതിയോടെ എത്തിയപ്പോഴായിരുന്നു കുട്ടിയുടെ അവസ്ഥ കണ്ടത്. അടച്ചിട്ട മുറിയിൽ കഴിഞ്ഞ പെൺകുട്ടിയുടെ സംരക്ഷണം പിന്നീട് സിഡബ്ല്യൂസി ഏറ്റെടുക്കുകയായിരുന്നു. അന്ന് സിഡബ്ല്യൂസി ജീവനക്കാരി കുട്ടിയോട് ചോദിച്ച ചോദ്യമാണ് ക്രൂരപീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാൻ കാരണമായത്.

തലയിൽ സിസിടിവി ഫിറ്റ് ചെയ്യുമോ എന്നായിരുന്നു കുട്ടിയുടെ ആ ചോദ്യം. കുട്ടി എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയാൻ വീണ്ടും സംസാരിച്ചപ്പോഴാണ് ഈ മറുപടി വന്നത്. 'അമ്മ പറഞ്ഞിട്ടുണ്ട്. തലയിൽ സിസിടിവി ചിപ്പ് ഫിറ്റ് ചെയ്തിട്ടുണ്ട്. ആരോട് എന്തുപറഞ്ഞാലും അമ്മയ്ക്ക് മനസിലാവും'. പിന്നീട് ജീവനക്കാരി കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി എല്ലാം തുറന്നുപറഞ്ഞത്.

അമ്മ കുട്ടിയെ ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകും. പിന്നീട് മൊബൈൽ ഫോണിൽ സെക്സ് വീഡിയോ കാണിച്ചുകൊടുക്കും. കുട്ടിയുടെ കൺമുന്നിൽവച്ച് അമ്മയും രണ്ടാനച്ഛനും ലൈംഗിക ബന്ധത്തിലേർപ്പെടും. ശേഷം ആ മുറിയിൽ വച്ച് അമ്മ നോക്കി നിൽക്കെ രണ്ടാനച്ഛൻ കുട്ടിയെ ബലാത്സംഗത്തിനും ഓറൽ സെക്സിനും വിധേയമാക്കും. പ്രോസിക്യൂഷനാണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.

2019 ഡിസംബർ മുതൽ 2020 നവംബർ വരെ വാടകവീടുകളിൽ വച്ചായിരുന്നു പീഡനം. പോക്‌സോ ആക്ടിലെ നാലു വകുപ്പുകളിൽ ഓരോന്നിലും 40 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. മറ്റു മൂന്നുവകുപ്പുകളിലായി മൂന്നു വർഷം വീതം കഠിനതടവ്, അര ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസം വീതം അധികതടവ്, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം കഠിനതടവ്, 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധികതടവ് എന്നിങ്ങനെയാണ് ശിക്ഷ.

ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 77 വകുപ്പുകളിൽ രണ്ട് വർഷം വീതം കഠിനതടവ്, ഒരു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ് എന്നിവയും ഇരു പ്രതികളും അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പരമാവധി 40 വർഷം തടവനുഭവിച്ചാൽ മതി. പ്രതികൾ പിഴയടക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകണം.