ഭൂമി തരംമാറ്റം: അദാലത്ത് നടത്തി

Thursday 06 November 2025 12:20 AM IST
ഭൂമി തരംമാറ്റ അപേക്ഷകൾ

കൊച്ചി: ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള ജില്ലാ തല അദാലത്തിൽ 6,309 അപേക്ഷകൾ തീർപ്പാക്കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്നായി ആഗസ്റ്റ് 31 ന് മുമ്പ് ലഭിച്ച സൗജന്യ തരംമാറ്റത്തിനുള്ള അപേക്ഷകളാണ് ജില്ലാ അദാലത്തിൽ പരിഗണിച്ചത്. അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, ഡെപ്യൂട്ടി കളക്ടർമാരായ സുനിത ജേക്കബ്, എസ്. റജീന, വി.ഇ. അബ്ബാസ്, സുനിൽ മാത്യു, കെ. മനോജ്, ജില്ലയിലെ ഭൂരേഖ തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.