ചടയമംഗലത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, യാത്രക്കാരിക്ക് പരിക്ക്

Wednesday 05 November 2025 5:43 PM IST

കൊല്ലം: ചടയമംഗലത്ത് മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നിലമേൽ ഭാഗത്തുനിന്നുവന്ന കാറും ആയൂർ ഭാഗത്തുനിന്നുവന്ന കാറും കൂട്ടിയിടിച്ചു. ഇതിലൊരു കാർ സമീപത്തുകൂടെ പോയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കുണ്ട്. ഇവരെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.