പ്രമേഹ ഗവേഷകരുടെ ദേശീയ സമ്മേളനം
Thursday 06 November 2025 12:54 AM IST
കൊച്ചി: റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഒഫ് ഡയബറ്റിസ് ഇൻ ഇന്ത്യയുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനം നാളെ മുതൽ കൊച്ചിയിൽ. ഗ്രാൻഡ് ഹായത്ത് കൺവെൻഷൻ സെന്ററിൽ നാല് ദിവസത്തെ സമ്മേളനം വൈകിട്ട് നാലിന് ആരംഭിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയും ഡോ. ശശാങ്ക് ജോഷി വിശിഷ്ടാതിഥിയുമാകും. 7,000 പ്രതിനിധികൾ പങ്കെടുക്കും. പ്രമേഹരോഗ വിദഗ്ദ്ധർ, ഡോക്ടർമാർ, ഗവേഷകർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ഡോ. അനിത നമ്പ്യാർ, ഡോ. അനുജ് മഹേശ്വരി, ഡോ. റഫീഖ് മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.