ലഹരിക്കെതിരെ ഫുട്ബാൾ: വേണ്ട കപ്പ് മത്സരം ഇന്ന് മുതൽ
കൊച്ചി: കൗമാരക്കാരെയും യുവാക്കളെയും ലഹരിവസ്‌തുക്കളിൽ നിന്നകറ്റി ആരോഗ്യവും ആസ്വാദ്യതയും നൽകുന്ന പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധതിരിക്കാൻ ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ട് വേണ്ട സംഘടിപ്പിക്കുന്ന 'വേണ്ട കപ്പ് 2025" ഫുട്ബാൾ മദ്ധ്യമേഖലാ മത്സരം ഇന്ന് മുതൽ 14 വരെ കൊച്ചിയിൽ നടക്കും. എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ സ്‌കൂൾ കുട്ടികൾ പങ്കെടുക്കും. കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിലാണ് മത്സരങ്ങൾ. ആറിന് രാവിലെ 9ന് ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ടി.എൻ. സുധീർ, കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.എ. മധു, വിവേക് വാസുദേവൻ നായർ, ഡോ.പി.വി. ലൂയിസ് വി.ബി. രാജൻ എന്നിവർ പങ്കെടുക്കും. ഫോർത്ത് വേവ് ഫൗണ്ടേഷൻ
സമൂഹത്തിന്റെ പിന്നോക്കവസ്ഥയിലുള്ള ജനവിഭാഗത്തിന്റെ ഉന്നമനമാണ് ലക്ഷ്യം. വിദ്യാഭ്യാസം, ശാക്തീകരണം, സൻമാർഗികം എന്നീ മേഖലകളിലാണ് ഫോർത്ത് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രോജക്ട് വേണ്ട
മയക്കുമരുന്നിനോടും മറ്റു ലഹരിപദാർത്ഥങ്ങളോടും വേണ്ട എന്ന് പറയാൻ കൗമാരപ്രായക്കാരായ കുട്ടികളെ ബോധവത്കരിക്കുന്നു. 11 മുതൽ 22 വയസ് വരെയുള്ളവർക്ക് പരിശീലന ക്ലാസുകൾ, കൗൺസലിംഗ്, സൈക്കോതെറാപ്പി തുടങ്ങിയ സേവനങ്ങൾ പ്രോജക്ട് വേണ്ട നടത്തിവരുന്നു.
കളിയിലൂടെ ലഹരിവിമുക്തമായ അന്തരീക്ഷം എന്നതാണ് കപ്പിന്റെ പ്രമേയം. ലഹരിമുക്തമായ അന്തരീക്ഷത്തിൽ കളിക്കാനും ആസ്വദിക്കാനും വേദിയാണ് മത്സരം. മാനസികവും ശാരീരികവും സാമൂഹികവുമായ മാറ്റം ഫുട്ബാളിലൂടെ കൈവരിക്കാൻ കൗമാരക്കാരെ സഹായിക്കുകയാണ് ചെയ്യുന്നത്.
സി.സി. ജോസഫ്
ഡയറക്‌ടർ
ഫോർത്ത് വേവ് ഫൗണ്ടേഷൻ