അടുക്കളക്കും അങ്കണവാടിക്കും ഫണ്ട്
Thursday 06 November 2025 1:37 AM IST
ആലുവ: ചൂർണിക്കര പഞ്ചായത്തിലെ സ്റ്റാൻഡേർഡ് പോട്ടറീസ് വർക്‌സ് എൽ.പി സ്‌കൂളിൽ പുതിയ അടുക്കളയും ഭക്ഷണശാലയും നിർമ്മിക്കുന്നതിനായി 14.2 ലക്ഷം രൂപയും 98-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 41.10 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.