ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ ഗിൽ തന്നെ ഇന്ത്യയെ നയിക്കും, പന്ത് വൈസ് ക്യാപ്റ്റൻ, ഷമി ഇത്തവണയും പടിയ്‌ക്ക് പുറത്ത്
മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ ശുബ‌്‌മാൻ ഗിൽ തന്നെ നയിക്കും. നേരത്തെ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ വിജയം നേടി മികച്ച പ്രകടനം കാഴ്‌ചവച്ച ഗിൽ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ നയിക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ടെസ്റ്റിലേക്ക് വിക്കറ്റ്‌കീപ്പർ ബാറ്റർ ഋഷഭ് പന്ത് മടങ്ങിവന്നു. പന്താണ് വൈസ് ക്യാപ്റ്റൻ. അതേസമയം സ്റ്റാർ പേസ്ബൗളർ മുഹമ്മദ് ഷമിയെ ഇത്തവണയും സെലക്ഷൻ കമ്മിറ്റി പരിഗണിച്ചില്ല. ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ ആകാശ് ദീപ് ടീമിലേക്ക് തിരികെയെത്തി. ദേവ്‌ദത്ത് പടിക്കലും ടീമിൽ ഇടംകണ്ടെത്തി.
സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെയും തിരഞ്ഞെടുത്തു. മുതിർന്ന താരങ്ങളായ കൊഹ്‌ലിയും രോഹിത്തും ടീമിലില്ല. തിലക് വർമ്മയാണ് ക്യാപ്റ്റൻ. ഋതുരാജ് ഗെയ്‌ക്‌വാദ് വൈസ് ക്യാപ്റ്റൻ. ഇശാൻ കിഷൻ, പ്രഭ്‌സിമ്രാൻ സിംഗ് എന്നിവരെ ഈ ടീമിൽ വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: ശുബ്‌മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ/വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ,. ദേവ്‌ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, ജസ്‌പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് റെഡ്‌ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
ഇന്ത്യ 'എ' സ്‌ക്വാഡ്: തിലക് വർമ്മ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്‌രാജ് നിഗം, മാനവ് സുതർ, ഹർഷിത് റാണ, ആർഷ്‌ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്‌ണ, ഖലീൽ അഹമ്മദ്, പ്രഭ്‌സിമ്രാൻ സിംഗ്.