കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിടോദ്ഘാടനം
Thursday 06 November 2025 12:02 AM IST
കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വാർഡും ഡോക്ടേഴ്സ് ക്വാർട്ടേഴ്സിന്റെ പ്രവൃത്തിയും കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിൽ, എം.പി.കുഞ്ഞിരാമൻ, കെ.ഒ. ദിനേശൻ, ഗീത രാജൻ, കെ.കെ.ഷമീന, ശ്രീജേഷ് ഊരത്ത്, കെ.കെ.മോഹൻദാസ്, വി.പി മൊയ്തു, ഡോ. ആർ അഖിലേഷ്, ഡോ. സി.കെ.ഷാജി, എ.ഇ.കെ സതിത എന്നിവർ പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സ്വപ്ന നന്ദി പറഞ്ഞു.