എൽ.ഡി.എഫ് ബഹുജന സദസ്
ബാലുശ്ശേരി: കിനാലൂരിന് എയിംസ് നഷ്ടപ്പെടരുതെന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് അറപ്പീടികയിൽ സംഘടിപ്പിച്ച ബഹുജനസദസ് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന് അനുവദിക്കുന്ന എയിംസ് കിനാലൂരിൽ അനുവദിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെ എല്ലാ പ്രവർത്തനവും എൽ.ഡി.എഫ് സർക്കാർ പൂർത്തീകരിച്ചിട്ടുണ്ട്. വിരോധം കാരണം ബി.ജെ.പി.സർക്കാർ എയിംസ് അനുവദിക്കുന്നില്ല. യു.ഡി.എഫും കിനാലൂരിൽ എയിംസ് അനുവദിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മണ്ഡലം വികസന സമിതി കൺവീനറുമായ ഇസ്മയിൽ കുറുമ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി. ഷൈമ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ കെ.കെ.ബാബു, കെ.വിജയകുമാർ, കെ.ചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. കെ.പി സഹീർ സ്വാഗതം പറഞ്ഞു.