ആയുഷ്മാൻ ആരോഗ്യ മന്ദിർ തുറന്നു
Thursday 06 November 2025 12:37 AM IST
ബേപ്പൂർ: നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ബി.സി റോഡിൽ ആരംഭിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ (അർബൻ ആൻഡ് വെൽനസ് സെന്റർ) മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒരു ഡോക്ടർ ,രണ്ട് നഴുസുമാർ, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രവർത്തന സമയം. കോർപ്പറേഷൻ 25 ലക്ഷം വകയിരുത്തിയാണ് കെട്ടിടം നവീകരിച്ചത്. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ് ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം ശിരിജ സ്വാഗതം പറഞ്ഞു. രാധാഗോപി, കെ വി ശിവദാസൻ, കെ.പി ഹുസൈൻ, വാടിയിൽ രാജീവ് കെ, വാടിയിൽ നവാസ്, ഷെമീന , സ്വരൂപ് ശിവപുരി, വിന്ധ്യനുനിൽ തുടങ്ങിയവർ പങ്കെടുത്തു.