മൃഗാശുപത്രി കെട്ടിട നിർമ്മാണ ഉദ്ഘാടനം
Thursday 06 November 2025 12:46 AM IST
വടകര : അഴിയൂർ ഗ്രാമപഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മൃഗാശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.ആർ കെ സ്നേഹരാജ് മുഖ്യപ്രഭാഷണം നടത്തി. രമ്യ കരോടി, അനുഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത് , കെ.കെ ജയചന്ദ്രൻ , യു എ റഹീം, എം പി ബാബു, ബബിത്ത് തയ്യിൽ ,പ്രദിപ് ചോമ്പാല, കെ എ സുരേന്ദ്രൻ , സി സുഗതൻ , ടി ടി പത്മനാഭൻ, പി.കെ പ്രീത, മുബാസ് കല്ലേരി, സി എം .സജീവൻ ,ഡോ എം :ഷിനോജ് , എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമിപം പഴയ കെട്ടിടം പൊളിച്ചാണ് പുതിയ മൃഗാശുപത്രി പണിയുന്നത്.