സ്‌പെക്ടാക്കുലർ അത്‌ലറ്റിക് മഹാമേള ഒമ്പതിന്

Thursday 06 November 2025 2:27 AM IST

നെടുമ്പാശേരി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ എയർപോർട്ടിന്റെ ആഭിമുഖ്യത്തിൽ സ്‌പെക്ടാക്കുലർ അത്‌ലറ്റിക് മഹാമേള ഒമ്പതിന് രാവിലെ 7.30ന് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേശ് ഉദ്ഘാടനം ചെയ്യും.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ 35 ഓളം വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലേറെ ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കാളികളാകും. വിജയികൾക്കുപുറമേ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകും. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയലേക്ക് കൈപിടിച്ചുയർത്താനുദ്ദേശിച്ചാണ് തുടർച്ചയായി മേള സംഘടിപ്പിക്കുന്നത്. സമാപനസമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

റോട്ടറി പ്രസിഡന്റ് വി.യു. നാസർ, സെക്രട്ടറി ജോർജ് ഇലഞ്ഞിക്കൽ, വി.ബി. രാജൻ, പി. രാജീവ്, പി.ജി. വേണുഗോപാൽ, സ്‌കറിയാ ഡി. പാറയ്ക്കൽ എന്നിവർ പരിപാടി വിശദീകരിച്ചു.