ആഗമ തന്ത്രശാസ്ത്ര സെമിനാർ സമാപനം
Thursday 06 November 2025 2:30 AM IST
പറവൂർ: തന്ത്രവിദ്യാപീഠം സ്ഥാപകൻ മാധവ്ജി ജന്മശതാബ്ദി ആഘോഷത്തോടെ അനുബന്ധിച്ച് വെളിയത്തുനാട് തന്ത്രവിദ്യാപീഠവും കേന്ദ്ര സർവകലാശാല ഗുരുവായൂർ ക്യാമ്പസും സംയുക്തമായി നടത്തിയ ആഗമ തന്ത്രശാസ്ത്ര സെമിനാർ സമാപിച്ചു. സമാപനസമ്മേളനം കേരള സർവകലാശാല ഡീനും സെനറ്റ് അംഗവുമായ പ്രൊഫ. ഡോ. സി.എൻ. വിജയകുമാരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ ക്യാമ്പസ് ഡയറക്ടർ പ്രൊഫ. കെ.കെ ഷൈൻ അദ്ധ്യക്ഷനായി. ഡോ. എം.വി. നടേശൻ ആമുഖഭാഷണവും അഖില ഭാരതീയ സീമ ജാഗരൺ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി. തന്ത്രവിദ്യാപീഠം എക്സിക്യുട്ടീവ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻകുഞ്ഞി, കേന്ദ്ര സംസ്കൃത സർവകലാശാല തന്ത്രവിദ്യാപീഠം കേന്ദ്രം പ്രിൻസിപ്പൽ ആർ. ദിവ്യ എന്നിവർ സംസാരിച്ചു.