ഇന്ത്യയിലുള്ളവർ ആരും പല്ലു തേയ്ക്കുന്നില്ല, വിചിത്രവാദവുമായി പേസ്റ്റ് കമ്പനി

Wednesday 05 November 2025 10:02 PM IST

ന്യൂഡൽഹി: ഇന്ത്യയിലുള്ളവർ ആരും പല്ലു തേയ്ക്കാറില്ലെന്ന വി‌ചിത്രവാദവുമായി കോൾഗേറ്റ് പേസ്റ്റ് കമ്പനി. ഇന്ത്യയിൽ കോൾഗേറ്റ് കമ്പനിയുടെ വിൽപന കുത്തനെ കുറ‌ഞ്ഞതിനുള്ള കാരണം ഇതാണെന്നാണ് കമ്പനി പറയുന്നത്. തുടര്‍ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ്‌ കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞത്.

ഇന്ത്യയിലുള്ളവർ കുറച്ച് ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ കോൾഗേറ്റ് പറഞ്ഞിരുന്നു. നഗരങ്ങളിലാണ് കോള്‍ഗേറ്റിന്റെ വില്‍പനയില്‍ ഏറ്റവും ഇടിവ് നേരിട്ടത്. പല്ല് തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ല. വിതരണത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വില്‍പനയെ സാരമായി ബാധിച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഗുണമേന്മയുള്ളതും വില കൂടിയതുമായ പുതിയ പേസ്റ്റുകള്‍ കോള്‍ഗേറ്റ് പുറത്തിറക്കിയിരുന്നു. ഗ്രാമീണ വിപണിയില്‍ ഈയിടെ പുറത്തിറക്കിയ കോള്‍ഗേറ്റ് സ്‌ട്രോംഗ് ടീത്ത് പോലും വിപണിയിൽ ഇടം പിടിച്ചില്ല. അതേസമയം, അടുത്തകാലത്ത് ഒന്നും മാർക്കറ്റ് തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കോൾഗേറ്റ്-പാമോലിവ് ചെയർമാനും ആഗോള ചീഫ് എക്‌സിക്യൂട്ടീവുമായ നോയൽ വലയ്‌സ് പറയുന്നത്.

കഴിഞ്ഞ വർഷം സെപ്തംബർ പാദത്തെ അപേക്ഷിച്ച് 6.3 ശതമാനമാണ് വരുമാനത്തിൽ ഇടിവുണ്ടായത്. ദന്ത സംരക്ഷണ ഉത്പന്നങ്ങൾക്ക് ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു. വിതരണത്തിലുണ്ടായ പ്രശ്‍നങ്ങൾ വിൽപനയെ സാരമായി ബാധിച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. വിൽപന കുറഞ്ഞതിനെ കുറിച്ച് അടുത്ത ആഴ്‌ച വിശദമായി അവലോകനം ചെയ്യുമെന്നും വിപണിയിൽ ശക്തരാകാൻ പുതിയ തന്ത്രങ്ങൾ ഇറക്കുമെന്നും കമ്പനി പറഞ്ഞു.