തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീ​ക്കം​ ​ ​ ​ദു​രു​ദ്ദേ​ശ്യ​പ​രം, എസ് ഐ ആറിനെതിരെ കേരളം കോടതിയിലേക്ക്

Wednesday 05 November 2025 10:25 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​തീ​വ്ര​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ​രി​ഷ്ക​ര​ണം​ ​(​എ​സ്.​ഐ.​ആ​ർ​)​ ​ന​ട​പ്പാ​ക്കു​ന്ന​തി​നെ​ ​നി​യ​മ​പ​ര​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നം.​ ​ബി.​ജെ.​പി​ ​ഒ​ഴി​കെ​യു​ള്ള​ ​ക​ക്ഷി​ക​ൾ​ ​ഇ​തി​നെ​ ​പി​ന്തു​ണ​ച്ചു.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​എ​സ്‌.​ഐ.​ആ​റി​നെ​ ​ചോ​ദ്യം​ ​ചെ​യ്യുന്നതിന് സുപ്രീംകോടതിയെ സമീപിക്കാൻ ​ ​നി​യ​മോ​പ​ദേ​ശം​ ​സ​ർ​ക്കാ​ർ​ ​എ​ന്ന​നി​ല​യി​ലും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​എ​ന്ന​ ​നി​ല​യി​ലും​ ​തേ​ടു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ ​ലോ​ക്‌​‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​പു​തു​ക്കി​യ​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​നി​ല​വി​ലി​രി​ക്കെ​ 2002​ലെ​ ​പ​ട്ടി​ക​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​എ​സ്.​ഐ.​ആ​ർ​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​നീ​ക്കം​ ​അ​ശാ​സ്ത്രീ​യ​വും​ ​ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​വും​ ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​വു​മാ​യ​ ​ന​ട​പ​ടി​യാ​ണ് ​ഇ​തെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.​ ​കോ​ട​തി​യി​ൽ​ ​പോ​യാ​ൽ​ ​കേ​സി​ൽ​ ​ക​ക്ഷി​ചേ​രാ​ൻ​ ​ത​യ്യാ​റാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​അ​റി​യി​ച്ചു.

കെ.​സു​രേ​ന്ദ്ര​ൻ​ ​(​ബി.​ജെ.​പി​),​ ​പി.​സി.​വി​ഷ്ണു​നാ​ഥ് ​(​കോ​ൺ​ഗ്ര​സ് ​),​സ​ത്യ​ൻ​ ​മൊ​കേ​രി​ ​(​സി.​പി.​ഐ​), പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​(​മു​സ്ളീം​ലീ​ഗ്),​ ​സ്റ്റീ​ഫ​ൻ​ ​ജോ​ർ​ജ് ​(​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​എം​),​പി.​ജെ.​ജോ​സ​ഫ് ​(​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്),​ ​മാ​ത്യു.​ടി.​തോ​മ​സ് ​(​ജ​ന​താ​ദ​ൾ​ ​സെ​ക്യു​ല​ർ​),​ ​തോ​മ​സ്.​കെ.​തോ​മ​സ് ​(​എ​ൻ.​സി.​പി​),​ഉ​ഴ​മ​ല​യ്ക്ക​ൽ​ ​വേ​ണു​ഗോ​പാ​ൽ​ ​(​കോ​ൺ​ഗ്ര​സ് ​എ​സ്),​കെ.​ജി.​പ്രേം​ജി​ത്ത് ​(​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ബി​),​അ​ഡ്വ.​ഷാ​ജി.​എ​സ്.​ ​പ​ണി​ക്ക​ർ​ ​(​ആ​ർ.​എ​സ്‌.​പി​ ​ലെ​നി​നി​സ്റ്റ്),​കെ.​ആ​ർ.​ഗി​രി​ജ​ൻ​ ​(​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ജേ​ക്ക​ബ്),​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​(​ആ​ർ.​എ​സ്‌.​പി​),​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​(​ഐ.​എ​ൻ.​എ​ൽ​),​ആ​ന്റ​ണി​ ​രാ​ജു​ ​(​ജ​നാ​ധി​പ​ത്യ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്)​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.