ആലുവയിൽ പുതിയ വ്യവസായ പാർക്ക് തുടങ്ങുന്നു
Thursday 06 November 2025 12:40 AM IST
കൊച്ചി: ആലുവ ചുണങ്ങംവേലിയിൽ 250 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന പുതിയ വെയർഹൗസിനും ഇൻഡസ്ട്രിയൽ പാർക്കിനും വ്യവസായ മന്ത്രി പി. രാജീവ് ഇന്ന് തറക്കല്ലിടും. എൻ.ഡി.ആർ സ്‌പേസാണ് പദ്ധതി നടപ്പാക്കുന്നത്.
16 ഏക്കർ വ്യസ്‌തൃതിയിലുള്ള വെയർ ഹൗസിംഗ് സംരംഭത്തിൽ എഫ്.എം.സി.ജി.. ഫാർമസ്യൂട്ടിക്കൽ, ഇ കൊമേഴ്‌സ്, തേർഡ്പാർട്ടി ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് സ്ഥലം ലഭ്യമാക്കും. പാർക്കിൽ 200ലധികം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കും.
അൻവർ സാദത്ത് എം.എൽ.എ, എൻ.ഡി.ആർ സ്‌പേസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ രാജ് ശ്രീനിവാസൻ എന്നിവർ പങ്കെടുക്കും.