ഹാർമണി സീരീസിൽ റെക്കാഡ് നേട്ടത്തിൽ കെ.എസ്.എഫ്.ഇ

Thursday 06 November 2025 12:41 AM IST

സമാഹരിച്ചത് 681.67 കോടി രൂപ

തൃശൂർ: ലക്ഷ്യമിട്ടതിലും ഉയർന്ന നിക്ഷേപം സമാഹരിച്ച് കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടിയുടെ രണ്ടാം സീരീസ് വൻ വിജയമായി. 660 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 681.67 കോടി രൂപയാണ് നേടിയത്. കെ.എസ്.എഫ്.ഇയുടെ റെക്കാഡ് ബിസിനസ് നേട്ടമാണിത്.

കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടി മൂന്നാം സീരീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. അടുത്ത വർഷം ഫെബ്രുവരി 28 വരെയാണ് കാലാവധി. ചിട്ടികളിൽ ചേരുന്ന ഭാഗ്യശാലികൾക്ക് 20,000 രൂപയുടെ 1200ലധികം സ്മാർട്ട്‌ഫോണുകൾ സമ്മാനമായി ലഭിക്കും. എല്ലാ ശാഖകളിലും ഒരു സമ്മാനം ഉറപ്പാണ്. നൂറ് പേർക്ക് മെഗാ നറുക്കെടുപ്പിലൂടെ കുടുംബസമേതം സിംഗപ്പൂർ യാത്രയും ലഭിക്കും. സമ്പാദ്യത്തിനോടൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരമാണിതെന്ന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ അറിയിച്ചു.