ജോൺ ആലുക്കാസിന് മണപ്പുറം യുണീക്ക് ടൈംസ് അവാർഡ്
Thursday 06 November 2025 12:43 AM IST
കൊച്ചി: വ്യവസായ രംഗത്തെ നേതൃത്വ മികവിനുള്ള മണപ്പുറം യുണീക്ക് ടൈംസ് ബിസിനസ് എക്‌സലൻസി അവാർഡുകൾ സമ്മാനിച്ചു. ബിസിനസ് വിഷൻ ആൻഡ് എക്‌സ്‌പാൻഷൻ അവാർഡ് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസിനും ധനകാര്യ മേഖലയിലെ മികവിനുള്ള പുരസ്‌കാരം വർമ്മ ആൻഡ് വർമ്മ സീനിയർ പാർട്ണർ വിവേക് കൃഷ്‌ണ ഗോവിന്ദിനും ലഭിച്ചു.
മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാറും പെഗാസസ് ഗ്ലോബൽ ചെയർമാൻ ഡോ. അജിത് രവിയും ചേർന്ന് അവാർഡുകൾ സമ്മാനിച്ചു.