വികസന സദസ്
Thursday 06 November 2025 12:07 AM IST
തിരുവല്ല : നഗരസഭ അഞ്ചുവർഷം കാലയളവിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന വികസന സദസ് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ അദ്ധ്യക്ഷനായി. കൗൺസിലർ അഡ്വ.പ്രദിപ് മാമൻ മാത്യൂ വികസന നേർക്കാഴ്‌ച അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസനരേഖ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ അവതരിപ്പിച്ചു. മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ സന്ദേശങ്ങളും കേരളം ആർജിച്ച വികസന നേട്ടങ്ങളും പ്രദർശിപ്പിച്ചു. നഗരസഭാ സെക്രട്ടറി ആർ.കെ.ദീപേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.