കെ.എസ്.ആർ.ടി.സിക്ക് പുതിയ വോൾവോ; ഡ്രൈവറായി മന്ത്രി

Thursday 06 November 2025 1:07 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വാങ്ങിയ വോൾവോ 9600 എസ്.എൽ.എക്സ് സീരീസിലെ പുതിയ ബസ് ഇന്നലെ തലസ്ഥാനത്ത് പരീക്ഷണയാത്ര നടത്തിയപ്പോൾ വളയം പിടിച്ചത് മന്ത്രി കെ.ബി.ഗണേശ്കുമാർ. വോൾവോ പുതുതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. 2002ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സിയാണ്.

ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ബസാണിത്. സുരക്ഷാ സംവിധാനങ്ങൾ ഗംഭീരമാണ്. ഒരു നിശ്ചിത ആംഗിളിനു മുകളിലേക്ക് വണ്ടി ചരിഞ്ഞാൽ ഉടൻ സഡൻ ബ്രേക്ക് ചെയ്ത് വാഹനം നിറുത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്‌പെൻഷൻ ഉള്ള സീറ്റാണ് ഡ്രൈവറുടേത്. കുഴിയിലോ ഗട്ടറിലോ വീണാൽ ബസ് ലിഫ്റ്റ് ചെയ്ത് ഉയർത്താനുള്ള സൗകര്യവും ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളും ഇതിലുണ്ട്. കെ.എസ്.ആർ.ടി.സി കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

 കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്രൈ​വ​ർ​ ​എ​ന്തു​ ​ചെ​യ്താ​ലും​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ​ ​കാ​ണും

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പു​തി​യ​താ​യി​ ​വാ​ങ്ങി​യ​ ​വോ​ൾ​വോ​ 9600​ ​എ​സ്.​എ​ൽ.​എ​ക്സ് ​സീ​രീ​സി​ലെ​ ​പു​തി​യ​ ​ബ​സി​ൽ​ ​ഡ്രൈ​വ​ർ​ ​എ​ന്തു​ ​ചെ​യ്താ​ലും​ ​അ​ത് ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ലെ​ ​സ്ക്രീ​നി​ൽ​ ​ലൈ​വാ​യി​ ​തെ​ളി​യും.​ ​ആ​ ​രീ​തി​യി​ലാ​ണ് ​ക്യാ​മ​റ​ ​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഡ്രൈ​വിം​ഗി​നി​ട​യി​ൽ​ ​ഡ്രൈ​വ​ർ​മാ​ർ​ ​ഉ​റ​ങ്ങു​ന്നു​ണ്ടോ,​ ​ഉ​റ​ക്കം​ ​വ​രാ​തി​ക്കാ​ൻ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​ചെ​യ്യു​ന്നു​ണ്ടോ​ ​എ​ന്നൊ​ക്കെ​ ​അ​റി​യാ​നാ​കും.​ ​ബ​സി​ന​ക​ത്ത് ​സു​ര​ക്ഷ​യ്ക്കാ​യി​ ​വേ​റെ​യും​ ​ക്യാ​മ​റ​ക​ളു​ണ്ട്. ഇ​ന്ന​ലെ​ ​പ​രീ​ക്ഷ​ണ​യാ​ത്ര​യ്ക്കി​ട​യി​ൽ​ ​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ്കു​മാ​ർ​ ​ഈ​ ​ബ​സ് ​ഓ​ടി​ച്ച​പ്പോ​ൾ​ ​എ​ല്ലാം​ ​ലൈ​വാ​യി​ ​കാ​ണാ​നു​ള്ള​ ​സം​വി​ധാ​നം​ ​കൂ​ടി​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി.