കോൺഗ്രസ് മേഖലായോഗം

Thursday 06 November 2025 12:16 AM IST

വെട്ടൂർ : കാഞ്ഞിരപ്പാറ - വെട്ടൂർ റോഡ് ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് മേഖലായോഗം ആവശ്യപ്പെട്ടു. ജെയ്‌സൺ പീടികയിൽ അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി സാമൂവൽ കിഴക്കുപ്പുറം, ജൂനിത നൈനാൻ, പി.കെ രാധാമണി, ബിനോയ് മണക്കാട്ട്, വിനോയ് വിശ്വം, മോനച്ചൻ പീടികയിൽ, ടി.എൻ.ശശി, ജോർക്കുട്ടി മഠത്തിലേത്, കെ.എം.ജോഷ്വാ,ശശി കീളേത്തു, ബാബു വാന്നിയത്, ജയശ്രീ.വി.ടി എന്നിവർ സംസാരിച്ചു. നിർമാണോദ്ഘാടനം നടത്തി​യി​ട്ടും റോഡ് പണി​ പൂർത്തി​യാക്കി​യി​ല്ല. ഇവി​ടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.