അഡ്വ. സതീഷ് ചാത്തങ്കരി അനുസ്മരണം
Thursday 06 November 2025 1:17 AM IST
തിരുവല്ല : പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ.സതീഷ് ചാത്തങ്കരിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഡി.സി.സി. എക്സിക്യുട്ടീവ് അംഗം വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിവൈസ് പ്രസിഡന്റ് ലാൽ നന്ദാവനം അദ്ധ്യക്ഷത വഹിച്ചു. ആർ.ജയകുമാർ, എ.ജി.ജയദേവൻ, രാജേഷ് മലയിൽ, രതീഷ് പാലിയിൽ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ജി.ശ്രീകാന്ത്, അഭിലാഷ് വെട്ടിക്കാടൻ, ടോണി ഇട്ടി, മുഹമ്മദ് അഷ്റഫ് ,ജേക്കബ് വർഗീസ്, രാജൻ തോമസ് ,ശ്രീജിത്ത് മുത്തൂർ, ശാന്തകുമാരി, അനിൽ സി.ഉഷസ്, പി.ജി.രംഗനാഥൻ എന്നിവർ സംസാരിച്ചു.