കുടുംബശ്രീ കഫേ യൂണിറ്റ്

Thursday 06 November 2025 12:20 AM IST

പത്തനംതിട്ട : കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ടീ ആൻഡ് സ്‌നാക്‌സ് കൗണ്ടർ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

സ്‌കിൽ @കാൾ പദ്ധതിയുടെ ഉദ്ഘാടനം വിജ്ഞാനകേരളം സംസ്ഥാന ഉപദേശകൻ ടി.എം.തോമസ് ഐസക്ക് നിർവഹിച്ചു.