ഇന്റേൺഷിപ് അവസരങ്ങളുമായി അസാപും സാങ്കേതിക യൂണി.

Thursday 06 November 2025 12:56 AM IST

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ് അവസരങ്ങളൊരുക്കി അസാപും സാങ്കേതിക സർവകലാശാലയും. അക്കാഡമിക്,വ്യവസായ മേഖലകൾ തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്ക് പഠനത്തിനപ്പുറം യഥാർത്ഥ പ്രൊജക്ടുകളിലും പ്രൊഫഷണൽ തൊഴിൽ അന്തരീക്ഷത്തിലും നേരിട്ടുള്ള പ്രായോഗിക പരിശീലനം നേടാനാകും. പൊതു-സ്വകാര്യ സ്ഥാപനങ്ങൾ,നൂതന സ്റ്റാർട്ടപ്പുകൾ,കോർ ടെക്‌നോളജി വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഇന്റേൺഷിപ്. നാല് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകളാണ് ലഭ്യമാക്കുക. വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും ഉയർന്ന തൊഴിൽ സാദ്ധ്യത ഉറപ്പിക്കാനും വ്യവസായ ലോകത്തെ കൂടുതൽ മനസിലാക്കാനും ഇതിലൂടെ കഴിയും. രജിസ്‌ട്രേഷൻ ലിങ്ക്: https://careerlink.asapkerala.gov.in/.