13 ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം

Thursday 06 November 2025 12:14 AM IST

തിരുവനന്തപുരം: എറണാകുളം സെൻട്രൽ, കൊച്ചി സിറ്റി ഡിവൈ.എസ്.പിമാർ അടക്കം 13 പേർക്ക് സ്ഥലംമാറ്റം. എറണാകുളം സെൻട്രലിലെ സിബി ടോമിനെ കൊച്ചിയിലേക്കും കൊച്ചിയിലെ പി.രാജ്കുമാറിനെ എറണാകുളത്തേക്കുമാണ് മാറ്റിയത്. കൊട്ടാരക്കര ഡിവൈ.എസ്.പി കെ.ബൈജുകുമാറിനെ ശാസ്താംകോട്ടയിലേക്കും ശാസ്താംകോട്ടയിലെ ജി.ബി.മഹേഷിനെ കൊട്ടാരക്കരയിലേക്കും മാറ്റിയിട്ടുണ്ട്.

സ്ഥലംമാറ്റം ലഭിച്ച മറ്റ് ഡിവൈ.എസ്.പിമാർ (നിലവിലുള്ള സ്ഥലവും മാറ്റം ലഭിച്ച സ്ഥലവും ബ്രായ്ക്കറ്റിൽ): കെ.കെ.അബ്ദുൾ ഷെരീഫ് (സുൽത്താൻ ബത്തേരി- ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച്, വയനാട്), കെ.ജെ.ജോൺസൺ (ഡി.സി.ആർ.ബി വയനാട്- സുൽത്താൻ ബത്തേരി), എം.എം.അബ്ദുൾ കരീം (ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച് വയനാട്), വി.എസ്.പ്രദീപ് കുമാർ (സൈബർ തിരുവനന്തപുരം- കരുനാഗപ്പള്ളി), സി.അലവി (ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് മലപ്പുറം- താമരശേരി), പി.ചന്ദ്രമോഹൻ (താമരശേരി- ഡി.സി.ആർ.ബി കോഴിക്കോട് റൂറൽ).