ജില്ലാ ഹാൻഡ്‌ബോൾ അസോ.ഭാരവാഹികൾ

Thursday 06 November 2025 12:21 AM IST

കൊല്ലം: ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷൻ പ്രസിഡന്റായി ഡാർലിൻ ഡിക്രൂസിനെയും സെക്രട്ടറിയായി കെ.വി ബൈജുവിനെയും പൊതുയോഗം തിരഞ്ഞെടുത്തു. റെനി ജോസഫ് സീനിയർ വൈസ് പ്രസിഡന്റായും എസ്. ലാലു, എ. ഷാജു എന്നിവർ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ എസ്. നിധീഷ്, ആർ.പ്രേംരാജ് (ജോ. സെക്രട്ടറിമാർ), ബി. അഭിലാഷ് (ട്രഷറർ), കെ.വി. ബൈജു (ജില്ലാ സ്‌‌പോർട്‌സ് കൗൺസിൽ പ്രതിനിധി), കെ.വി. ബൈജു, ബി. അഭിലാഷ് (കേരള ഹാൻഡ് ബോൾ അസോ. പ്രതിനിധികൾ), സിജോ പി.ജോൺ, വി.ബി. ശ്രീകുമാർ, സരീഷ്, മുഹമ്മദ് സുൾഫിക്കർ, ശ്രീനിവാസൻ, ആർ. രാജീവ് (എക്‌സി.അംഗങ്ങൾ). തിരഞ്ഞെടുപ്പ് നിരീക്ഷകനായി ജില്ലാ സ്‌‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്‌റ്റ് പങ്കെടുത്തു.