തിരുമുക്ക് അടിപ്പാത സമരം
Thursday 06 November 2025 12:25 AM IST
ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിക്കുന്ന സമരത്തിന്റെ 49-ാം ദിവസം
പരവൂർ പ്രൊട്ടക്ഷൻ ഫോറം പ്രവർത്തകർ സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കാളിയായി. പ്രതിഷേധ ജ്വാല തെളിയിച്ച് കൊണ്ട് പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ അഡ്വ.സത്‌ജിത് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. പി.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി. രാജശേഖരൻ, പരവൂർ ഉണ്ണി, ശശി പിള്ള, പ്രദീപൻ, പരവൂർ ഫാസ് സെക്രട്ടറി വി.രാജു,
പരവൂർക്കാർ കൂട്ടായ്മ കൺവീനർ സന്തോഷ് പാറയിൽക്കാവ്, സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, വി.എ.മോഹൻലാൽ
എന്നിവർ സംസാരിച്ചു.