അദ്ധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
കൊല്ലം: സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി, പത്താംക്ലാസ് തുല്യത കോഴ്‌സുകളുടെ സമ്പർക്ക പഠനകേന്ദ്രങ്ങളിലേക്ക് അദ്ധ്യാപകരുടെ പാനൽ രൂപീകരിക്കുന്നു. യോഗ്യത: ഹയർ സെക്കൻഡറി: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കോണമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, അക്കൗണ്ടൻസി, ഹിസ്റ്ററി, സോഷ്യോളജി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും സെറ്റും. പത്താം ക്ലാസ്: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്‌സ്, സോഷ്യൽ സയൻസ്, ഐ.ടി വിഷയങ്ങളിൽ ബിരുദവും ബി.എഡും (ഐ.ടി ഒഴികെ). വിരമിച്ച അദ്ധ്യാപകർക്കും അപേക്ഷിക്കാം. അഭിമുഖമുണ്ടാവും. കാലാവധി: മൂന്ന് വർഷം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, തേവള്ളി, കൊല്ലം വിലാസത്തിൽ 12 ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. ഫോൺ: 04742798020, 9447561920, 9846155731.