സുവർണ ജൂബിലി നിറവിൽ
Thursday 06 November 2025 12:31 AM IST
കൊല്ലം: കൊല്ലം തോപ്പ് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഡോൺ ബോസ്‌കോ സലേഷ്യൻ സഭ സുവർണ ജൂബിലി ആഘോഷങ്ങൾ 9 മുതൽ ജനുവരി 26 വരെ നടക്കും. 9 ന് വൈകിട്ട് 4.30നു കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമ്മകത്വത്തിലുളള സമൂഹ ബലിയോടുകൂടി ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിയും. ജൂബിലിയുടെ ഭാഗമായി മൂന്ന് മാസത്തിനിടെ മരിയൻ മഹോത്സവം, വിശ്വാസ പരിശീലകരുടെ സംഗമം, ഇടവക ശുശ്രൂഷകരെ ആദരിക്കൽ, ഇടവകയിൽ സേവനം ചെയ്ത വൈദികരുടെയും സിസ്റ്റർമാരുടെയും ഓർമ്മയ്ക്കായി അനുസ്മരണ ദിവ്യബലി, കുഞ്ഞുമാലാഖമാരുടെ സംഗമം, ലഹരിവിരുദ്ധ സെമിനാറും ജനകീയ കാമ്പയിനും, ജൂബിലി ദീപം തെളിക്കൽ, കലാകായിക പരിപാടികൾ തുടീിയവ നടക്കുമെന്ന് ഇടവക വികാരി ഫാ. വർഗ്ഗീസ് പൈനാടത്ത്, കൈക്കാരൻ ജെറാൾഡ് നെറ്റോ, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ എ.ജെ. ഡിക്രൂസ്, പബ്ലിസിറ്റി കൺവീനർ ബെയ്‌സൽ ഗോമസ് എന്നിവർ അറിയിച്ചു.