യുക്തിവാദ പ്രസ്ഥാനം 100-ാം വാർഷികം
കൊല്ലം: ഭാരതീയ യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള യുക്തിവാദ പ്രസ്ഥാനം 100-ാം വാർഷിക സമ്മേളനം 9ന് ഉച്ചയ്ക്ക് 2ന് പബ്ളിക് ലൈബ്രറി ഹാളിൽ റാഷണലിസ്റ്റ് അസോസിയേഷൻ ഒഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടരി മേദൂരി സത്യനാരായണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.പി.രാഘവൻ അദ്ധ്യക്ഷത വഹിക്കും. 'സ്വതന്ത്ര ഇന്ത്യയുടെ 100വർഷങ്ങൾ' എന്ന വിഷയത്തിൽ ഡോ.പി.മുരുകദാസ് മുഖ്യപ്രഭാഷണം നടത്തും. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ, ഡോ.എൻ.രാമാനുജൻ, ആന്ധ്രാപ്രദേശ് റാഷണലിസ്റ്റ് അസോ. പ്രസിഡന്റ് കരണം രവീന്ദ്രബാബു, ഇങ്കൊല്ലു റാഡിക്കൽ ഹ്യൂമനിസ്റ്റ് സെന്റർ ഡയറക്ടർ നല്ലമൊട്ടു രാധാകൃഷ്ണൻ, അഡ്വ. കാസ്റ്റ്‌ലെസ് ജൂനിയർ, സി.ബി.എസ്.മണി, സുലൈമാൻ പെരിങ്ങത്തൂർ, ഡോ.സരിത് കുമാർ, എം.ടി. ഋഷികുമാർ, ജോർജ്ജ് പുല്ലാട്ട് എന്നിവർ സംസാരിക്കും. ജനറൽ സെക്രട്ടറി ശ്രീനിപട്ടത്താനം സ്വാഗതവും, ശശീന്ദ്രൻ കക്കോടി നന്ദിയും പറയും. 5ന്അവാർഡ് ദാനം.