ആലപ്പാട് പഞ്ചായത്തിൽ കുടുംബശ്രീ 'ഹൃദയതിര സംഗമം'

Thursday 06 November 2025 12:57 AM IST

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ 'ഹൃദയതിര സംഗമം' പരിപാടി സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി സംഗമം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജയശ്രീ തൃദീപ് അദ്ധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് പുതിയ പദ്ധതി വിതരണവും മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വിമൽചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നിഷ അജയകുമാർ, ഷെർളി ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ലിജു, പ്രേമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. പ്രസന്നൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.