കമ്പ്യൂട്ടർ ഹാർഡ് വെയർ, സോഫ്റ്റ് വെയർ കോഴ്സുകൾക്ക് സീറ്റൊഴിവ്
മലപ്പുറം: പരപ്പനങ്ങാടി എൽ.ബി.എസ് സെന്ററിൽ അംഗീകൃത ബിരുദമുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ കംപ്യൂട്ടർ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി വിഭാഗക്കാർക്ക് പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ളവർ നവംബർ 15ന് മുൻപ് lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഫോൺ04942411135, 9745208363.