സർവ്വകക്ഷി യോഗം ചേർന്നു.

Friday 07 November 2025 2:43 AM IST

തിരൂർ: ഇലക്ഷനുമായി ബന്ധപ്പെട്ട് വെട്ടം ഗ്രാമപഞ്ചായത്തിലെ കടലോര പ്രദേശങ്ങൾ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ യോഗം പറവണ്ണ വേളാപുരം മദ്രസയിൽ വെച്ച് ചേർന്നു. രാഷ്ട്രീയ പ്രതിനിധികളുടെ വിവിധ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. വരുന്ന ഇലക്ഷൻ സമാധാനപരമായി നടത്തുന്നതിനും മറ്റും തീരുമാനിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തിരൂർ പോലീസ് സ്റ്റേഷൻ ജന മൈത്രീ പോലീസ് കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് വിശദീകരണം നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ സർവ്വകക്ഷി മീറ്റിങ്ങുകൾ സംഘടിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.