എസ്.ഐ.ആർ: രാത്രിയിലും ബി.എൽ.ഒമാർ വീടുകളിലെത്തും
Thursday 06 November 2025 3:00 AM IST
തിരുവനന്തപുരം:എസ്.ഐ.ആർ.നടപ്പാക്കുന്നതിനായി ബി.എൽ.ഒ.മാർ രാത്രിയിലും വീടുകൾ സന്ദർശിച്ച് എനുമറേഷൻ ഫോം വിതരണം ചെയ്യുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ അറിയിച്ചു. പകൽ സമയം വീട്ടിലില്ലാത്തവർക്ക് സഹായകരമാകാൻ വേണ്ടിയാണിത്.
എസ്.ഐ.ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ചയും വോട്ടർമാരുൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇന്നലെ രാത്രി 8 മണിവരെ 8,85,925 പേർക്ക് (3.18%) ഫോം വിതരണം ചെയ്തു.