നെല്ല് സംഭരണം: സഹകരണ സംഘങ്ങളെ ആശ്രയിക്കാൻ നീക്കം

Thursday 06 November 2025 3:16 AM IST

തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ സാഹയത്തോടെ നെല്ല് സംഭരണം നടത്താൻ സർക്കാർ നീക്കം. നെല്ലുസംഭരണത്തിൽ നിന്ന് ഭൂരിഭാഗം മില്ലുടമകളും പിൻമാറിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണിത്.

സഹകരണ സംഘങ്ങളുടെ സഹായത്തോടെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ മന്ത്രിമാരായ വി.എൻ.വാസവൻ, കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവരെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഈ മാസം 8ന് പാലക്കാട് വച്ച് ഈ മന്ത്രിമാർ യോഗം ചേരും. മില്ലുടമകളുടെ പിൻമാറ്റത്തെ തുടർന്ന് മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ വ്യവസായ, കൃഷി, സഹകരണ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്നലെ പ്രത്യേക മന്ത്രിതല യോഗം ചേരാൻ തീരുമാനിച്ചെങ്കിലും വിഷയം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ എത്തുകയായിരുന്നു.