പ്രവാസി കുട്ടികൾക്ക് ലഭിക്കും കനത്ത ശിക്ഷ; കോപ്പിയടി പിടിച്ചാലുള്ള ശിക്ഷ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം

Thursday 06 November 2025 3:23 PM IST

അബുദാബി: മലയാളികളടക്കം അനേകം ഇന്ത്യൻ പ്രവാസികളുടെ മക്കൾ യുഎഇയിൽ പഠിക്കുന്നുണ്ട്. ഫസ്റ്റ് ടേം സെൻട്രൽ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ് യുഎഇയിലെ സ്‌കൂളുകൾ. ഇപ്പോഴിതാ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയിൽ കോപ്പിയടിക്കുന്നതിനുള്ള ശിക്ഷയും പിഴയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

കുറ്റങ്ങൾ

  • പരീക്ഷക്കിടെ ഫോൺ, സ്മാർട്ട് വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുക.
  • ചോദ്യപേപ്പറുകളുടെ ഫോട്ടോ എടുക്കുകയോ ഓൺലൈനിൽ പങ്കിടുകയോ ചെയ്യുക.
  • സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുക.
  • പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാർത്ഥിയുമായി ആശയവിനിമയം നടത്തുക.
  • അനുവാദമില്ലാതെ പരീക്ഷാ ഹാൾ വിടുക.
  • ഇൻവിജിലേറ്റർമാരുടെ ശ്രദ്ധ തിരിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുക.
  • ചോദ്യപേപ്പർ ആക്‌സസ് ചെയ്യാനോ പങ്കിടാനോ ചോർത്താനോ ഉള്ള ഡിജിറ്റൽ ശ്രമങ്ങളും ഗുരുതരമായ ലംഘനങ്ങളായി കണക്കാക്കപ്പെടുന്നു.

ശിക്ഷ

  • കോപ്പിയടിച്ച വിഷയത്തിന് പൂജ്യം മാർക്ക്.
  • വിദ്യാർത്ഥിയുടെ കണ്ടക്‌ട് സ്കോറിൽ നിന്ന് 12 പോയിന്റ് കുറയ്ക്കൽ.
  • ഉത്തരപേപ്പർ മനഃപൂർവ്വം കേടുവരുത്തിയതാണെങ്കിൽ ആ പേപ്പർ പരീക്ഷയിൽ നിന്നൊഴിവാക്കും.

അദ്ധ്യാപകർക്കുള്ള ശിക്ഷ

അദ്ധ്യാപകനോ സ്റ്റാഫ് അംഗമോ ഒരു വിദ്യാർത്ഥിയെ കോപ്പിയടിക്കാൻ സഹായിക്കുകയോ പരീക്ഷയുടെ രഹസ്യസ്വഭാവം ലംഘിക്കുകയോ ചെയ്താൽ അവർക്ക് ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

  • 200,000 ദിർഹം വരെ പിഴ
  • ഫെഡറൽ തൊഴിൽ നിയമങ്ങൾ പ്രകാരം പിഴ
  • കൂടുതൽ അച്ചടക്ക നടപടികൾക്കായി അധികാരികൾക്ക് റഫർ ചെയ്യും