സിപിഐയിൽ വീണ്ടും പൊട്ടിത്തെറി; കൗൺസിലർ എം ജെ ഡിക്‌സൺ രാജിവച്ചു
Thursday 06 November 2025 4:46 PM IST
കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എറണാകുളം തൃക്കാക്കര സിപിഐയിൽ വിഭാഗീയത. സിപിഐ കൗൺസിലർ എം ജെ ഡിക്‌സൺ പാർട്ടി അംഗത്വം രാജിവച്ചു. കൗൺസിലർ സ്ഥാനത്തുനിന്നും രാജിവച്ചു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതിന് പിന്നാലെയാണ് കൗൺസിലറുടെ രാജി.
ഇനി സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നാണ് ഡിക്‌സൺ അറിയിച്ചിരിക്കുന്നത്. പിന്നാലെ ഡിക്‌സണിന് സിപിഎം പ്രവർത്തകർ സ്വീകരണം നൽകി. ഡിക്‌സൺ അംഗത്വം രാജിവച്ചതോടെ തൃക്കാക്കര നഗരസഭയിൽ സിപിഐയ്ക്ക് ഒരു അംഗം മാത്രമാണുള്ളത്.