താലൂക്കുതല സർഗോത്സവം നാളെ
Thursday 06 November 2025 6:22 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ രണ്ടാർ ഇ.എം.എസ് ലൈബ്രറിയുടേയും കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറിയുടേയും സഹകരണത്തോടെ കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിൽ സർഗോത്സവം നടത്തും. നാളെ രാവിലെ 10ന് ജയകുമാർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്യും. കൗൺസിലർ മേരിക്കുട്ടി ചാക്കോ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനാകും. സെക്രട്ടറി സി.കെ.ഉണ്ണി സ്വാഗതം പറയും. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. രാജി കെ. പോൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ ഇ.കെ .ശിവരാജൻ, ജോസ് കരിമ്പന, സിന്ധു ഉല്ലാസ്, അംബിക രാജു എന്നിവർ വിജയികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റും നൽകുമെന്ന് സംഘാടകസമിതി കൺവീനർ തിലക് രാജ് മൂവാറ്റുപുഴ അറിയിച്ചു.