ചന്ദ്രൻ തിരുവലത്തിന് സ്നേഹാദരം
Friday 07 November 2025 12:02 AM IST
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തിൽ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിനെ ആദരിച്ചു. പഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ പഠന പുരോഗതിയ്ക്കായി ചെയർമാന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ആദരം. വിദ്യാഗ്രാമം പദ്ധതി, നാടക കളരി, കുട്ടികളുടെ രചനാ പുസ്തകങ്ങൾ, പരിസരപഠനംപുസ്തകങ്ങൾ, ഡയറികൾ എന്നീ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വി. അനിൽകുമാർ, അൻസാർ, പി.കോയ, കെ വിജയൻ , രോഷ്മ, ഷാജി കാരന്തൂർ എന്നിവർ പ്രസംഗിച്ചു. ശുചിത്വ പുരസ്കാരം നേടിയ കാരന്തൂർ എ.എം.എൽ.പി സ്കൂളിന് ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ഉപഹാരം നൽകി. മിനി സ്വാഗതവും ജിഷ നന്ദിയും പറഞ്ഞു.