ജൈവ വൈവിദ്ധ്യ രജിസ്റ്റർ പ്രകാശനം
Friday 07 November 2025 12:34 AM IST
ചേളന്നൂർ: ഗ്രാമപഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതുക്കിയ ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്റർ എം.കെ രാഘവൻ എം.പി പ്രകാശനം ചെയ്തു. ജൈവ വൈവിദ്ധ്യ സംരക്ഷണം ഭാവി തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്നും ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെയും പങ്ക് ചേർക്കണമെന്നും എം.പി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ അദ്ധ്യക്ഷത വഹിച്ചു. ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ശശികുമാർ ചേളന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പി.സുരേഷ്കുമാർ, പി.കെ.കവിത, പഞ്ചായത്തംഗം ടി.വത്സല, ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ യു.കെ വിജയൻ, പി.അശോകൻ, പഞ്ചായത്ത് അസി. സെക്രട്ടറി സി. ഷീജാകുമാരി എന്നിവർ പ്രസംഗിച്ചു.