ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം
Friday 07 November 2025 12:16 AM IST
വടകര: മണിയൂർ ഗ്രാമപഞ്ചായത്തിൽ ടേക്ക് എ ബ്രേക്കും വാന നിരീക്ഷണ കേന്ദ്രവും കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. അസി.എൻജിനിയർ മിഥുൻ കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജയപ്രഭ , വാർഡ് മെമ്പർ പ്രഭ പുനത്തിൽ, സത്യൻ കെ വി , ടി അഹമ്മദ്, സജിത് കൊറ്റുമ്മൽ , രാജൻ ടി , ശങ്കരൻ പി , വി പി ബാലൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസാർ കെ സ്വാഗതം പറഞ്ഞു.
ടേക്ക് എ ബ്രേക്കിൽ ശുചിത്വ സംവിധാനങ്ങൾ, ഹോട്ടൽ, ഗസ്റ്റ് റൂം മൾട്ടി പർപ്പസ് ഹാൾ എന്നിവയും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വാന നിരീക്ഷണ കേന്ദ്രവുമാണ് ഒരുക്കിയിട്ടുള്ളത്.